അതിഷി ഡൽഹിയെ നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 
Adishi
Adishi

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലീന സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി (എഎപി) അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു.

രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണർ അതിഷി മർലീനയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് അതിഷി 43.

ഡൽഹി മദ്യ അഴിമതി കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കെജ്രിവാൾ രാജിവെച്ചത്. ഇതിന് പിന്നാലെ കെജ്‌രിവാൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദ്ദേശിച്ചു. മദ്യ അഴിമതി കേസിൽ കെജ്‌രിവാൾ ജയിലിൽ കഴിയുമ്പോൾ ഡൽഹിയിൽ എഎപിയുടെ ഉറച്ച ശബ്ദമായിരുന്നു അതിഷി. എഎപിയെയും കെജ്‌രിവാളിനെയും അതിഷി നിരന്തരം പ്രതിരോധിച്ചിരുന്നു.

അതിഷിയെ കൂടാതെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ഗോപാൽ റായ് കൈലാഷ് ഗഹ്ലോട്ട് സൗരഭ് ഭരദ്വാജ് ഇമ്രാൻ ഹുസൈനും മുകേഷ് അഹ്ലാവത്തും സത്യപ്രതിജ്ഞ ചെയ്തു. അതിഷി മന്ത്രിസഭയിൽ ആറ് മന്ത്രിമാരാണുള്ളത്. നേരത്തെ കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് മന്ത്രിമാരുണ്ടായിരുന്നു.