ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം ബലൂൺ വീണു; അധികൃതർ അന്വേഷണം ആരംഭിച്ചു

 
Baloon

ചെന്നൈ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഹൈഡ്രജൻ ബലൂൺ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം വീണു. ഈ സമയത്ത് വിമാനമൊന്നും വിമാനത്താവളത്തിൽ ഇറങ്ങാതിരുന്നതിനാൽ ഭാഗ്യവശാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെഹ്‌റു സ്‌റ്റേഡിയത്തിൽ കെട്ടിയിരുന്ന ബലൂൺ കയർ മുറിഞ്ഞതിനെ തുടർന്ന് പൊങ്ങി വിമാനത്താവളത്തിന് സമീപം വീഴുകയായിരുന്നു. വിമാനത്താവളം റൺവേയിലേക്ക് പറക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. പിന്നീട് വിമാനത്താവളം നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് ബലൂൺ കണ്ടത്.