ആർക്കൈവൽ വെർസാച്ചെയ്ക്കൊപ്പം ബനാറസി ബ്രോക്കേഡ്; ഗോട്ട പാട്ടി ഡിയോറിൽ നതാഷ പൂനാവാല
ഇന്ത്യൻ പാരമ്പര്യവും ഇറ്റാലിയൻ ആഡംബര ഫാഷനും സമന്വയിപ്പിച്ച വ്യത്യസ്ത ലുക്കുമായി ശ്രദ്ധ നേടി വ്യവസായിയും ഫാഷൻ ഐക്കണുമായ നതാഷ പൂനാവാല. 2002ലെ Atelier Versace ഫാൾ ശേഖരത്തിലെ ലുക്ക് 3-നെ അടിസ്ഥാനമാക്കിയുള്ള വസ്ത്രമാണ് ബനാറസി ബ്രോക്കേഡിൽ പുനരാവിഷ്കരിച്ചത്.
റയാ കപൂർ സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ പിങ്ക്, മഞ്ഞ, പച്ച, ലാവെൻഡർ നിറങ്ങളിലുള്ള ബനാറസി ബ്രോക്കേഡ് ഉപയോഗിച്ചാണ് സ്കർട്ട് സ്യൂട്ട് ഒരുക്കിയത്. ഇറ്റാലിയൻ ഡിസൈനിനൊപ്പം ഇന്ത്യൻ കൈത്തറി പാരമ്പര്യം ചേർന്നതാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം.
ഇതിനൊപ്പം ഡിയോറിന്റെ പത്താം വാർഷിക ശേഖരത്തിലെ അപൂർവമായ ‘ഗോട്ട പാട്ടി സാഡിൽ ബാഗും’ നതാഷ ഉപയോഗിച്ചു. റാണി പിങ്ക് നിറത്തിലുള്ള ബാഗിൽ ഗോട്ട പാട്ടി, സര്ദോസി വർക്ക്, നത്ത് രൂപത്തിലുള്ള അലങ്കാരം എന്നിവയുണ്ട്.
ബൾഗാരിയുടെ എമറാൾഡ്, കൾച്ചേർഡ് പേൾ, ഡയമണ്ട് നെക്ലേസ്, Rare Heritage-ന്റെ കമ്മലുകൾ, Amrapali Jaipur-ന്റെ വിന്റേജ് ബ്രൂച്ച്, പോൾക്കി–ജഡാവു ആഭരണങ്ങൾ എന്നിവയും ലുക്കിന്റെ ഭാഗമായി.
വിന്റേജ് വെർസാച്ചെ ഡിസൈനിനെയും ഇന്ത്യൻ കരകൗശലത്തെയും ആഡംബര ആഭരണങ്ങളെയും ഒരുമിപ്പിച്ച ലുക്ക് ഫാഷൻ ലോകത്ത് ശ്രദ്ധ നേടുകയാണ്. മാക്സിമലിസ്റ്റ് സ്റ്റൈലിന്റെ ശക്തമായ ഉദാഹരണമായാണ് ഫാഷൻ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.