ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രാജിവെച്ചതായി റിപ്പോർട്ട്

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പടിയിറക്കം
 
National

ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയതെന്നാണ് വിവരം. 

2017-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഷെഹ്സാദ് പൂനാവാല പിന്നീട് ദേശീയ വക്താവായി ഉയർന്നു. ടെലിവിഷൻ ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും പാർട്ടിയുടെ മുഖ്യ ശബ്ദങ്ങളിലൊരാളായിരുന്ന അദ്ദേഹം അടുത്തിടെ തന്റെ എക്‌സ് (മുൻ ട്വിറ്റർ) പ്രൊഫൈലിൽ നിന്ന് "BJP National Spokesperson" എന്ന വിശേഷണം നീക്കിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. 

അതേസമയം, രാജിക്ക് പിന്നിലെ കൂടുതൽ കാരണങ്ങൾ സംബന്ധിച്ച് ഷെഹ്സാദ് പൂനാവാലയോ ബി.ജെ.പി നേതൃത്വമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.