ഗുജറാത്തിൽ ബിജെപി വിജയം: സൂറത്ത് മണ്ഡലത്തിൽ എതിരില്ലാതെ വിജയം
Apr 22, 2024, 18:47 IST

സൂറത്ത്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറി. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാനിയുടെ പത്രികയും തള്ളി. ഇതോടെ മണ്ഡലത്തിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്ത വിവരം ബിജെപി യൂണിറ്റ് മേധാവി സിആർ പാട്ടീൽ അറിയിച്ചു. സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യ താമര സമ്മാനിച്ചു. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഞങ്ങളുടെ സ്ഥാനാർത്ഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തതിന് ഞാൻ അഭിനന്ദിക്കുന്നു സി ആർ പാട്ടീൽ എക്‌സിൽ എഴുതി.