ഡൽഹിയിലെ അമ്പതോളം സ്‌കൂളുകളിൽ ബോംബ് ഭീഷണി

പരീക്ഷ നിർത്തി, കുട്ടികളേ ഒഴിപ്പിച്ചു

 
Bomb
Bomb

ന്യൂഡൽഹി: ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെയും നോയിഡയിലെയും നിരവധി സ്‌കൂളുകൾ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിൻ്റെ സഹായത്തോടെ സ്‌കൂളുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാറിലെ ചാണക്യപുരി മദർ മേരി സ്‌കൂളിലെ സംസ്‌കൃതി സ്‌കൂളിലും ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂളിലുമാണ് ഇന്ന് പുലർച്ചെ ബോംബ് ഭീഷണിയുണ്ടായത്.

  ഇതിന് പിന്നാലെ അമ്പതോളം സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു. ഭീഷണിയെ തുടർന്ന് ചില സ്‌കൂളുകളിൽ നടത്താനിരുന്ന പരീക്ഷകൾ നിർത്തിവച്ചു. കുട്ടികളെ ഒഴിപ്പിച്ചു പോലീസ് അന്വേഷണം തുടരുകയാണ്. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഭീഷണി സന്ദേശം അയച്ച ഇമെയിലിൻ്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എന്നാൽ ആരാണ് ഇമെയിൽ അയച്ചതെന്നും എവിടെ നിന്നാണെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.

മദർ മേരി സ്‌കൂളിൽ നടത്താനിരുന്ന പരീക്ഷ പരിശോധനയെ തുടർന്ന് നിർത്തിവച്ചു. സ്‌കൂൾ പരിസരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാവരോടും ഉടൻ സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന ഒരു ഇമെയിൽ സന്ദേശം സ്‌കൂളിന് ലഭിച്ചതായി നിങ്ങളെ അറിയിക്കാനാണിത്.

മുൻകരുതൽ നടപടിയെന്ന നിലയിൽ വിദ്യാർത്ഥികളെ ഉടൻ തന്നെ വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് ഡിസിപി രക്ഷിതാക്കൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. കുട്ടികളെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബോംബ് ഡിറ്റക്ഷൻ ടീം ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥരും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. ഇതുവരെ ഒരു സ്കൂളിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.

ഇന്ന് രാവിലെയാണ് ചില സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ഡൽഹി പോലീസ് ആ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതുവരെ ഒരു സ്‌കൂളിൽ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പോലീസുമായും സ്കൂളുമായും നിരന്തരം ബന്ധപ്പെടുന്നു. രക്ഷിതാക്കളോടും പൗരന്മാരോടും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു അതിഷി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.