ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീട്ടിലേക്ക് അയച്ചു

 
Chennai

ചെന്നൈ: ചെന്നൈയിലെ ചില സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ചെന്നൈയിലെ ചില സ്വകാര്യ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേത്തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെയും കൂടെ തിരിച്ചയച്ചു. സ്‌കൂളുകൾക്ക് ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്.

എന്നാൽ ഇമെയിലിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയും ജീവനക്കാരെയും കുട്ടികളെയും സ്‌കൂളിൽ നിന്ന് മാറ്റി.

ബോംബ് സ്ക്വാഡും മറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. ഗോപാലപുരം ജെജെ നഗർ ആർഎ പുരം, അണ്ണാനഗർ എന്നിവിടങ്ങളിലെ സ്വകാര്യ സ്‌കൂളുകൾക്കാണ് ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.