രാത്രി 10ന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം; പെരുമാറ്റച്ചട്ട ലംഘനത്തിനാണ് അണ്ണാമലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്

 
nnamalai
nnamalai

കോയമ്പത്തൂർ: തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ഐപിസി 290 സെക്ഷൻ 143, 286, 341 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാത്രി 10ന് ശേഷവും കോയമ്പത്തൂരിൽ പ്രചാരണത്തിന് ശ്രമിച്ചതിന് സൂലൂർ, സിങ്കാനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയത്തിനപ്പുറം ബിജെപി പ്രവർത്തകർ പ്രചാരണം നടത്തുന്നതിനെ ഡിഎംകെ പ്രവർത്തകരും സഖ്യകക്ഷികളായ ഇടതുപാർട്ടികളും എതിർത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച അണ്ണാമലൈയ്ക്കും അദ്ദേഹത്തിൻ്റെ പാർട്ടിയിലെ ഏതാനും നേതാക്കൾക്കുമെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു.

ഡിഎംകെ അംഗം നൽകിയ പരാതിയെ തുടർന്ന് പീളമേട് പൊലീസ് നാല് ബിജെപി പ്രവർത്തകർക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബി.ജെ.പിക്ക് വിജയസാധ്യത കൂടുതലുള്ള തമിഴ്നാട്ടിലെ മണ്ഡലങ്ങളിലൊന്നാണ് കോയമ്പത്തൂർ. സ്വന്തം മണ്ഡലമായ കരൂരിൽ മത്സരിക്കാനാഗ്രഹിച്ച അണ്ണാമലൈയെ വിജയസാധ്യത കൂടുതലുള്ള കോയമ്പത്തൂരിൽ മത്സരിക്കാൻ നേതൃത്വം നിർദേശിച്ചതിനു പിന്നിലെ കാരണവും അതുതന്നെ.