സോനം വാങ്‌ചുക്കിനെ ആശുപത്രി മാറ്റാമോ? ഭാര്യയുടെ ഹർജി ഡൽഹി ഹൈക്കോടതിയിൽ

 
National

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഇഷ്ടമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ ചികിത്സയിലും വിവരങ്ങൾ പങ്കുവയ്ക്കുന്നതിലുമുള്ള ആശങ്കകളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

വാങ്‌ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഭാര്യ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഭർത്താവിന് ഇഷ്ടമുള്ള ആശുപത്രിയിലും ഡോക്ടർമാരുടെയും മേൽനോട്ടത്തിലും ചികിത്സ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം. 

ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചുവരികയാണ്. ചികിത്സ മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതിയുടെ തുടർനടപടികൾക്ക് ശേഷമാകും.