കേരളത്തിന് 13,600 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി

 
kerala
kerala

ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി 13,600 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നൽകി. 26,000 കോടി രൂപ കടമെടുക്കാനാണ് കേരളം അനുമതി തേടിയത്. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്രം നിർദേശിച്ച തുക സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു.

അതേസമയം, 15,000 കോടി രൂപ കൂടി വേണ്ടിവരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ച നടത്താമെന്ന് കോടതി നിർദേശിച്ചു. വായ്പാ പരിധിയിൽ ഇടപെടരുതെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയമെടുക്കുമെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിൻ്റെയും കേന്ദ്രത്തിൻ്റെയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്നാണ് കേന്ദ്രത്തിൻ്റെ വാദം. സുപ്രീം കോടതി വിമർശിച്ച ഹർജി കേരളം പിൻവലിക്കണമെന്ന വ്യവസ്ഥയും കേന്ദ്രം ന്യായീകരിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കേരളം കോടതിയെ അറിയിച്ചു. കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാൻ നിർദേശിച്ച കോടതി, ഹർജി സമർപ്പിക്കുന്നത് എല്ലാവരുടെയും അവകാശമാണെന്നും ചൂണ്ടിക്കാട്ടി.