വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക കണക്ഷൻ കേന്ദ്രം അനുമതി നൽകുന്നു

 
national
national

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പ്രത്യേക കണക്ഷനുകൾ അനുവദിക്കുന്ന വൈദ്യുതി അവകാശ ഭേദഗതി ചട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പുതിയ കണക്ഷൻ ലഭിക്കുന്നതിനുള്ള സമയപരിധി കുറച്ചു. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കി.

മഹാനഗരങ്ങളിൽ പുതിയ കണക്ഷൻ ലഭിക്കുന്നതിനുള്ള സമയപരിധി ഏഴു ദിവസത്തിൽ നിന്ന് മൂന്നായി കുറച്ചു. മുനിസിപ്പൽ പ്രദേശങ്ങളിൽ ഇത് പതിനഞ്ചിൽ നിന്ന് ഏഴായും ഗ്രാമങ്ങളിൽ 30ൽ നിന്ന് 15 ആയും കുറച്ചു. മലയോര മേഖലകളിൽ സമയപരിധി 30 ദിവസമായി തുടരും. മീറ്റർ റീഡിങ് സംബന്ധിച്ച് പരാതി ഉയർന്നാൽ അഞ്ച് ദിവസത്തിനകം മറ്റൊരു മീറ്റർ കൂടി സ്ഥാപിക്കും. മൂന്ന് മാസത്തിലൊരിക്കൽ റീഡിംഗ് നടത്തി ബില്ലിംഗിൽ കൃത്യത ഉറപ്പാക്കും.