മട്ടണിന് പകരം ചിക്കൻ; ബിഹാറിലെ വിവാഹവിരുന്നിൽ കൂട്ടത്തല്ല്, ദൃശ്യങ്ങൾ വൈറൽ

 
National

ബിഹാറിലെ സഹർസ ജില്ലയിലെ ഒരു വിവാഹവിരുന്നിൽ മട്ടൺ വിളമ്പാമെന്ന് പറഞ്ഞ ശേഷം ചിക്കൻ നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവത്തിൽ വരന്റെ ബന്ധുക്കൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. 

നിക്കാഹ് ചടങ്ങ് സമാധാനപരമായി പൂർത്തിയായ ശേഷമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്. മട്ടൺ വിരുന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വരന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ ചിക്കൻ വിളമ്പിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് അത് സംഘർഷമായി മാറുകയുമായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലാത്തികളും വടികളും ഉപയോഗിച്ച് ആളുകൾ ഏറ്റുമുട്ടുന്നതും ചില ദൃശ്യങ്ങളിൽ വാൾ വീശുന്നതും കാണാം. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.