രക്താർബുദത്തിന് അത്ഭുത ചികിത്സയ്ക്കായി ഗംഗയിൽ മുക്കി കുട്ടി മരിച്ചു

 
Death

ഹരിദ്വാർ: ഗംഗയിൽ മുങ്ങിയാൽ ക്യാൻസർ ഭേദമാകുമെന്ന് മാതാപിതാക്കളുടെ ധാരണയിൽ അഞ്ച് വയസുകാരൻ മരിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ-കി പൈരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ ഗംഗയിൽ മുക്കിയത് മരണത്തിലേക്ക് നയിച്ചു.

ഡൽഹി സ്വദേശികളായ ദമ്പതികളാണ് കുട്ടിയുമായി ഇന്നലെ ഹർ കി പൗരിയിൽ എത്തിയത്. കുട്ടിയുടെ അമ്മായിയും അവർക്കൊപ്പമുണ്ടായിരുന്നു. ഉച്ചത്തിലുള്ള കരച്ചിൽ അവഗണിച്ച് ഗംഗയിൽ മുക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ചുറ്റുമുള്ളവർ മാതാപിതാക്കളെ കുറ്റപ്പെടുത്താൻ തുടങ്ങി.

ഇത് കേട്ട് മൃതദേഹത്തിനരികിലിരുന്ന അമ്മ പറഞ്ഞു, 'എന്റെ മകൻ എഴുന്നേൽക്കും, അത് ഉറപ്പാണ്'. അവിടെയുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രക്താർബുദം ബാധിച്ച കുട്ടിയെ സർ ഗംഗാ റാം ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും നില വഷളായതോടെ ആശുപത്രിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

തുടർന്ന് ഹരിദ്വാറിലെത്തി കുട്ടിയെ ഗംഗയിൽ മുക്കാൻ തീരുമാനിച്ചു രക്ഷിതാക്കൾ സിറ്റി പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു . കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിംഗ് പറഞ്ഞു.