മോദിയുടെ റോഡ് ഷോയിൽ ഹനുമാൻ്റെ വേഷം ധരിച്ച കുട്ടികൾ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി

 
chennai

ചെന്നൈ: കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്തതിന് പിന്നാലെ കുട്ടികളെ അനുഗമിച്ച അധ്യാപകർക്കും പ്രധാന അധ്യാപകനുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. സംഭവത്തിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഡിഇഒ നിർദേശിച്ചു. മോദിയുടെ റോഡ് ഷോയ്ക്കിടെ സായിബാബ കോളനി ജംഗ്ഷനിൽ ഹനുമാൻ്റെ വേഷവും സ്കൂൾ യൂണിഫോമും ധരിച്ച കുട്ടികൾ.

അൻപതോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. എന്തിനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന ചോദ്യത്തിന് സ്കൂൾ അധികൃതർ പറഞ്ഞതുകൊണ്ടാണെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ പ്രതികരിച്ചു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.