ജന്തർ മന്തർ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്ക് നേരെ മഷിയേറ്

 
Kerala

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്ക് നേരെ അജ്ഞാതയായ ഒരു സ്ത്രീ മഷി പോലുള്ള ദ്രാവകം എറിഞ്ഞു. വേദിയിൽ നിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. 

സംഭവത്തെ തുടർന്ന് പ്രതിഷേധ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. 

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ അഭിജീത് ദീപ്‌കെ അനിശ്ചിതകാല നിരാഹാര സമരം ഏറ്റെടുത്ത സാഹചര്യത്തിലാണ് മഷിയേറ് നടന്നത്. പ്രതിഷേധം തുടരുമെന്നും ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്നും സിജെപി നേതൃത്വം അറിയിച്ചു.