സി.ജെ.പി പ്രതിഷേധം; കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് 20 സിആർപിഎഫ് കമ്പനികളെ മാറ്റി കേന്ദ്രം

 
National

ഡൽഹിയിൽ സി.ജെ.പി (CJP) പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സുരക്ഷ വർധിപ്പിക്കാൻ പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്ന 20 സിആർപിഎഫ് കമ്പനികളെ ഡൽഹിയിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിലവിൽ പാർലമെന്റ് സമ്മേളനവും വിവിധ രാഷ്ട്രീയ പ്രതിഷേധങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 

ഓരോ സിആർപിഎഫ് കമ്പനിയിലും ഏകദേശം 100 സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. ഈ സേനയെ വിമാന മാർഗം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തിച്ച് ഉടൻ വിന്യസിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ നേരത്തേ തന്നെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സേനയ്ക്ക് പുറമെയാണ് പുതിയ വിന്യാസം. 

സമീപ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കിടെ സംഘർഷങ്ങളും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം സുരക്ഷ ശക്തമാക്കിയത്. നിയമവും ക്രമവും നിലനിർത്തുന്നതിനും പാർലമെന്റ് സമ്മേളനകാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അധിക സേനയെ വിന്യസിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.