കോമൺവെൽത്ത് ഗെയിംസ് സമാപനം ഇന്ന്; അഹമ്മദാബാദിന് 2030 വേദിയുടെ ഔദ്യോഗിക കൈമാറ്റം

 
National

സ്കോട്‍ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങ് ഇന്ന് നടക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇന്ത്യയിൽ സോണി സ്‌പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് പ്ലാറ്റ്‌ഫോമിലും ചടങ്ങ് തത്സമയം കാണാനാകും. 

സമാപനച്ചടങ്ങിലെ പ്രധാന ആകർഷണം 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിന് വേദിയുടെ ഔദ്യോഗിക കൈമാറ്റമാണ്. കോമൺവെൽത്ത് ഗെയിംസ് പതാകയും ഹോസ്റ്റ് ബാറ്റണും അഹമ്മദാബാദിന് കൈമാറുന്നതോടെ 2030 സെന്റിനറി എഡിഷനുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. 

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികളും സമാപനച്ചടങ്ങിന്റെ ഭാഗമാകും. ഗായകൻ ശങ്കർ മഹാദേവൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാർ ഇന്ത്യയുടെ ഹാൻഡോവർ അവതരണത്തിൽ പങ്കെടുക്കും.