കോൺഗ്രസിൻ്റെ ആദായനികുതി ഉടൻ ഈടാക്കില്ല

 
Congress
Congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആദായനികുതിയായി കോൺഗ്രസ് ആവശ്യപ്പെട്ട 3,567 കോടി രൂപ ഈടാക്കാൻ നടപടിയെടുക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിൻ്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ ബെഞ്ചാണ് ഹർജി ജൂലൈ 24-ലേക്ക് മാറ്റിയത്.നികുതി ചോദ്യം ചെയ്ത് കോൺഗ്രസ് 2016ൽ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

വക്കീൽ മനു അഭിഷേക് സിംഗ്വിയാണ് നോട്ടീസ് ലഭിച്ചതടക്കം ചുമത്തിയ ആകെ തുക അവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 1994-95 സാമ്പത്തിക വർഷത്തിലേക്കും 2014-15 മുതൽ 2020-21 വരെയുള്ള ഏഴു വർഷത്തേക്കും മൊത്തം 3567 കോടി രൂപയാണ് നികുതിയായി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വത്തുക്കളും മറ്റും കണ്ടുകെട്ടി ഇതുവരെ 135 കോടിയോളം ആദായനികുതി പിരിച്ചെടുത്തതായി കോൺഗ്രസ് അറിയിച്ചു. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.