പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

 
CRPF

ശ്രീനഗർ: പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഒരു ജവാനെ പിരിച്ചുവിട്ടു. 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിളും ജമ്മു സ്വദേശിയുമായ മുനീർ അഹമ്മദിനെ പിരിച്ചുവിട്ടു. ജവാന്റെ പ്രവർത്തനങ്ങൾ സേനയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി.

പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജവാന്റെ ഭാര്യയെ താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുവദിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വിഷയം കോടതിയിൽ എത്തിയതിനു ശേഷമാണ് ജവാന്റെ പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം സംബന്ധിച്ച വിവരം പുറത്തുവന്നത്. ഇതിനുശേഷമാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.