നാഗർകോവിൽ കസ്റ്റഡി മരണം; ഭിന്നശേഷിക്കാരനായ തടവുകാരന്റെ മരണത്തിൽ വിജയ് സർക്കാരിന് കടുത്ത വിമർശനം

 
National

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിൽ ജയിലിൽ ഭിന്നശേഷിക്കാരനായ റിമാൻഡ് തടവുകാരൻ എസ്. സബരിവർമൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 

ഗുട്ക വിൽപ്പനക്കേസിൽ അറസ്റ്റിലായി ജൂലൈ 9 മുതൽ റിമാൻഡിലായിരുന്ന സബരിവർമൻ ജൂലൈ 13-നാണ് ജയിലിൽ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 19 പരിക്കുകൾ കണ്ടെത്തിയതായും ജയിലിനുള്ളിൽ മർദനമേറ്റെന്ന സംശയത്തെ തുടർന്ന് മൂന്ന് ജയിൽ വാർഡൻമാരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. 

മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം ആദ്യം വിസമ്മതിക്കുകയും രണ്ടാം പോസ്റ്റ്മോർട്ടവും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു. സംഭവത്തിൽ സർക്കാരിന്റെ നിലപാട് പ്രതിപക്ഷം ശക്തമായി വിമർശിക്കുന്നതിനിടെ അന്വേഷണം തുടരുകയാണ്.