‘മൂന്നാമത്തെ കുഞ്ഞിന് കുടുംബങ്ങൾക്ക് ആവശ്യമായ വിഭവങ്ങളുണ്ടോ?’

തമിഴ്നാട്ടിലെ പ്രസവാവധി തീരുമാനത്തെ ചോദ്യം ചെയ്ത് കാർത്തി ചിദംബരം
 
National

മൂന്നാമത്തെ കുഞ്ഞിനും സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിച്ച തമിഴ്നാട് സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി കാർത്തി ചിദംബരം. മൂന്നാമത്തെ കുഞ്ഞിനെ വളർത്താൻ ആവശ്യമായ സാമ്പത്തികവും മറ്റ് വിഭവങ്ങളും കുടുംബങ്ങൾക്കുണ്ടോ എന്നതാണ് അദ്ദേഹം ഉന്നയിച്ച പ്രധാന ചോദ്യം.

തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് മൂന്നാമത്തെ കുഞ്ഞിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് കുട്ടികൾക്ക് ലഭിച്ചിരുന്ന ഒരു വർഷത്തെ പ്രസവാവധി ആനുകൂല്യം മൂന്നാമത്തെ കുഞ്ഞിലേക്കും വ്യാപിപ്പിക്കുന്നതാണ് തീരുമാനം. 

അതേസമയം, പ്രസവവും പ്രസവാനന്തര പരിചരണവും പരിഗണിച്ച് മൂന്നാമത്തെ കുഞ്ഞിനും മതിയായ അവധി നൽകണമെന്ന നിലപാടും ഉയർന്നിട്ടുണ്ട്. മൂന്നാമത്തെ കുഞ്ഞിനുള്ള പ്രസവാവധിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നേരത്തെ നിയമപരമായ തർക്കങ്ങളും ഉണ്ടായിട്ടുണ്ട്.