‘തോന്നുന്നതെല്ലാം പറയരുത്’; വിജയിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന TVK നീക്കത്തിൽ സഖ്യകക്ഷി നേതാവ് വൈക്കോ

 
TVK

തമിഴക വെട്രി കഴകം (TVK) നേതാവ് വിജയിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, സഖ്യകക്ഷിയായ എംഡിഎംകെ നേതാവ് വൈക്കോ നിലപാട് വ്യക്തമാക്കി. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള INDIA സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെയല്ലാതെ മറ്റൊരാളെ പരിഗണിക്കാൻ സാധ്യതയില്ലെന്ന് വൈക്കോ പറഞ്ഞു. 

വിജയിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന ആഗ്രഹം തന്നെയില്ലെന്നാണ് തന്റെ വിശ്വാസമെന്നും വൈക്കോ വ്യക്തമാക്കി. TVKയിലെ ചില നേതാക്കൾ വിജയിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈക്കോയുടെ പ്രതികരണം.

സഖ്യത്തിന്റെ ഭാഗമായ മന്ത്രിമാർ സ്വന്തം നിലപാടുകൾ പരസ്യമായി പറയുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യത്തിൽ തുടരുന്ന മന്ത്രിമാർ തങ്ങൾക്ക് തോന്നുന്നതെല്ലാം പരസ്യമായി പറയരുതെന്നും ഇത്തരം പ്രസ്താവനകൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെടണമെന്നും വൈക്കോ പറഞ്ഞു. 

അതേസമയം, വിജയിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിൽ TVK നേതൃത്വം ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ് തന്നെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.