ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു
Mar 28, 2024, 11:58 IST
ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂർത്തി വ്യാഴാഴ്ച പുലർച്ചെ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
എംഡിഎംകെ പാർട്ടി നേതാവ് ഗണേശമൂർത്തി 2019ൽ ഡിഎംകെ ചിഹ്നത്തിൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. ഇത്തവണ എംഡിഎംകെ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു, ഉദയനിധിയുടെ നോമിനി കെ എ പ്രകാശ് ഡിഎംകെ സ്ഥാനാർത്ഥിയായി ഈറോഡിൽ മത്സരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഗണേശമൂർത്തിയെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.