വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ പരീക്ഷാ പരിഷ്കാരം; നന്ദൻ നിലേകണി നയിക്കുന്ന ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രാജ്യത്തെ പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകൻ Nandan Nilekaniയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി Narendra Modi പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രഖ്യാപനം. പരീക്ഷാ ക്രമക്കേടുകൾ നടത്തിയവർക്ക് എതിരെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കൂടുതൽ ശക്തമായ നിയമം പാർലമെന്റിൽ കൊണ്ടുവരാനൊരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടാസ്‌ക് ഫോഴ്സ് സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ പരീക്ഷാ സംവിധാനത്തിൽ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കി, ഭാവിയിലെ പരീക്ഷകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.