എക്‌സൈസ് നയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി

 
ED

ന്യൂഡൽഹി: എക്സൈസ് നയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്രിവാളിനെ ഇഡി ഓഫീസിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾ ആരംഭിച്ചു.

എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് കെജ്രിവാളിന് വേണ്ടി ഹാജരായത്.

കെജ്‌രിവാളിൻ്റെ അറസ്റ്റിൻ്റെ അനിവാര്യത ഇഡി കോടതിയെ അറിയിച്ചു. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും അതിൽ പറയുന്നു. നയരൂപീകരണത്തിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കിയ ഇഡി, പിഎംഎൽഎ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നും കൂട്ടിച്ചേർത്തു. മലയാളിയായ വിജയ് നായരാണ് തട്ടിപ്പിൻ്റെ ഇടനിലക്കാരൻ. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്കാണ് അഴിമതി പണം ഉപയോഗിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.