പുറത്താക്കൽ നടപടി ഭരണഘടനാ വിരുദ്ധമാണ്, ചിലർ IOA ക്കെതിരെ പ്രവർത്തിക്കുന്നു: പിടി ഉഷ


ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (എഐഎഫ്എഫ്) പ്രസിഡൻ്റ് കല്യാൺ ചൗബെയെ അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച അജണ്ട നിയമവിരുദ്ധവും അസോസിയേഷൻ ഭരണഘടനയ്‌ക്കെതിരായും ആണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡൻ്റ് പി ടി ഉഷ.
ചൗബെയുടെ നേതൃത്വത്തിൽ ചില വ്യക്തികൾ അസോസിയേഷനെതിരെ പ്രവർത്തിക്കുന്നുവെന്ന് ഉഷ ആരോപിച്ചു. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കിടെയാണ് അവർ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
എക്‌സിക്യുട്ടീവ് കൗൺസിലിലെ പല അംഗങ്ങൾക്കും ഇപ്പോഴും ഉഷയോട് എതിർപ്പുണ്ട്. ഒക്‌ടോബർ 25ന് നടക്കുന്ന ഐഒഎ യോഗത്തിന് പി ടി ഉഷയും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും പ്രത്യേക അജണ്ടകൾ തയ്യാറാക്കിയിട്ടുണ്ട്. ഒക്‌ടോബർ മൂന്നിന് ഐഒഎ അംഗങ്ങൾക്ക് അയച്ച കത്തിൽ ഉഷ തൻ്റെ അജണ്ടയിൽ 16 ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. ഇതിനു വിപരീതമായി പ്രതിപക്ഷം തയ്യാറാക്കിയ അജണ്ടയിൽ ഉഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ഉൾപ്പെടെ 26 ഇനങ്ങളുണ്ട്.
രണ്ട് അജണ്ടകളും ഒക്ടോബർ 10-ന് രാവിലെയാണ് റിലീസ് ചെയ്തത്. ആക്ടിംഗ് സിഇഒ എന്ന വ്യാജേന കല്യാൺ ചൗബേ അജണ്ട പുറപ്പെടുവിച്ചതായും യഥാർത്ഥ സിഇഒ രഘുറാം അയ്യർ ആണെന്നും ഒളിമ്പിക് അസോസിയേഷൻ വാദിക്കുന്നു. ചൗബെയും ചില അംഗങ്ങളും അസോസിയേഷന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ഉഷ ആരോപിച്ചു.
ഒക്‌ടോബർ 25-ന് നടക്കുന്ന ഐഒഎ കൗൺസിൽ യോഗത്തിൽ ഏത് അജണ്ടയാണ് ചർച്ച ചെയ്യപ്പെടുക എന്നതിൽ വ്യക്തതയില്ല. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഉഷ മുമ്പ് നിരവധി കൗൺസിൽ അംഗങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നു. 15 അംഗ കൗൺസിലിൽ 12 പേരും ഉഷയെ എതിർക്കുന്നു. അവിശ്വാസ പ്രമേയം വോട്ടിനിട്ടാൽ അത് അവർക്ക് തിരിച്ചടിയായേക്കും.