പ്രശസ്ത സൈക്കിൾ യാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു

42 മാസം ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി റെക്കോഡ് സ്ഥാപിച്ചു
 
Cycle

ബെംഗളൂരു: ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി റെക്കോഡ് സ്ഥാപിച്ച പ്രശസ്ത സൈക്ലിസ്റ്റ് അനിൽ കദ്‌സൂർ (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. 42 മാസം തുടർച്ചയായി ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി.

1250 റൈഡുകൾ പൂർത്തിയാക്കിയ റെക്കോഡ് അടുത്തിടെ അനിൽ മറികടന്നിരുന്നു. ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദിവസം തനിക്ക് അസ്വസ്ഥത തോന്നി. ഇതേത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

2022 ഓഗസ്റ്റിൽ തുടർച്ചയായി പത്ത് ദിവസങ്ങളിലായി 100 കിലോമീറ്റർ സൈക്ലിംഗ് ചലഞ്ച് നടത്തി അനിൽ തൻ്റെ സൈക്ലിംഗ് യാത്ര ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെ തുടക്കക്കാർക്ക് ടിപ്‌സ് നൽകിയിരുന്ന അദ്ദേഹം നിരവധി പേർക്ക് പ്രചോദനമായിരുന്നു.

തികഞ്ഞ അർപ്പണബോധത്തോടും അച്ചടക്കത്തോടും കൂടി അദ്ദേഹം 100 കിലോമീറ്റർ സൈക്ലിംഗ് ഒരു ദിനചര്യയാക്കി. രാജ്യത്തുടനീളമുള്ള ആളുകൾക്ക് അദ്ദേഹം പ്രചോദനമായി. 643 റൈഡുകൾ പൂർത്തിയാക്കിയ ഇറ്റാലിയൻ സൈക്ലിസ്റ്റിൻ്റെ റെക്കോർഡും അദ്ദേഹം മറികടന്നു.