ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിനെതിരെ നാളെ രാജ്യവ്യാപക കർഷക പ്രക്ഷോഭം; ആഹ്വാനവുമായി സംയുക്ത കിസാൻ മോർച്ച
Jul 21, 2026, 20:57 IST
ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിന് (FTA) എതിരെ ജൂലൈ 22-ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച (SKM). കരാർ രാജ്യത്തെ കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പൊതുയോഗങ്ങൾ, ധർണകൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കരുതെന്നും ഇതിനകം ഒപ്പുവെച്ചിട്ടുള്ള സമാന കരാറുകൾ പുനഃപരിശോധിക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.
ജൂലൈ 22-നെ 'സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരായ കർഷക പ്രതിജ്ഞാദിനം' ആയി ആചരിക്കുമെന്നും, കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്‌കെഎം അറിയിച്ചു.