'ആദ്യം അവരുടെ എല്ലുകൾ തകർത്തു, ഇപ്പോൾ എഫ്.ഐ.ആറുകൾ'

മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം
 
National

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ ജനറേഷൻ Z യുവാക്കളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

"ആദ്യം അവരുടെ എല്ലുകൾ തകർത്തു, ഇപ്പോൾ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു. എന്നാൽ ജനറേഷൻ Zയെ നിശ്ശബ്ദരാക്കാൻ നിങ്ങൾക്ക് കഴിയില്ല," എന്നാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചത്. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളും സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള നടപടികളും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്തിന്റെ ഭാവിയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും യുവജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.