കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

 
Death

കന്യാകുമാരി: കന്യാകുമാരി ഗണപതിപുരം ലെമൂർ ബീച്ചിൽ അഞ്ച് അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. സുഹൃത്തിൻ്റെ വിവാഹത്തിന് തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് കൊല്ലപ്പെട്ടത്. ഇവർ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരിൽ അഞ്ച് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാളുടെ നില ഗുരുതരവുമാണ്.

കന്യാകുമാരി സ്വദേശി സർവദർശിത് (23), ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം (23), നെയ്‌വേലി സ്വദേശി ഗായത്രി (25), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് (24), തഞ്ചാവൂർ സ്വദേശി ചക്രവർത്തി (23) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഇതേ കടൽത്തീരത്ത് മൂന്ന് പേർ മുങ്ങിമരിച്ചു. അപകടകരമായ സാഹചര്യം കണക്കിലെടുത്ത് അധികൃതർ ബീച്ച് അടച്ചിടുകയും വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ലെമൂർ ബീച്ചിൽ എട്ട് പേർ മുങ്ങിമരിച്ചു.