കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹർജി തള്ളി

ഇതിൽ ഇടപെടേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി

 
AK

ന്യൂഡൽഹി: മദ്യനയ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഹർജി തള്ളി. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അങ്ങനെ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി സ്വദേശി സുർജിത് സിംഗ് യാദവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കെജ്‌രിവാൾ ജയിലിൽ കിടക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ നിർദേശിച്ചിട്ടുണ്ട്.