ഹൂത്തികളുടെ മിസൈൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ പതിച്ചു; എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു

 
Air
Air

ന്യൂഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണത്തെത്തുടർന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ വിമാനം AI139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഫ്ലീറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ 'Flightradar24.com' ലെ വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചപ്പോൾ വിമാനം ജോർദാന്റെ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണത്തെത്തുടർന്ന് ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം വന്നിറങ്ങിയതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.