'എനിക്ക് വെറും 15 വയസ്സാണ്'; പ്രതിഷേധക്കൂട്ടത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയി, പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് പെൺകുട്ടി

 
National

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വിവാദ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന 15-കാരി വീഡിയോ സന്ദേശത്തിലൂടെ മാപ്പ് പറഞ്ഞു. പ്രതിഷേധ സ്ഥലത്തെ ജനക്കൂട്ടത്തിന്റെ സ്വാധീനത്തിലാണ് അത്തരത്തിൽ സംസാരിച്ചതെന്നും തന്റെ പ്രവൃത്തിയിൽ അതിയായ ഖേദമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

"എനിക്ക് വെറും 15 വയസ്സാണ്. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. പ്രധാനമന്ത്രിയോടും രാജ്യത്തെ ജനങ്ങളോടും ഞാൻ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു," എന്നാണ് കൈകൂപ്പി പുറത്തിറക്കിയ വീഡിയോയിൽ പെൺകുട്ടി പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സംഭവം രാഷ്ട്രീയമായും സാമൂഹികമായും വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.