ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസ് നിർത്തിവച്ചു

 
indigo

ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട്ടിൽ തീരം വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ചെന്നൈയിൽ നിന്നുള്ള വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തിവച്ചു. ചെന്നൈയിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചതായി എയർലൈൻസ് അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും കാലാവസ്ഥ സാധാരണ നിലയിലാകുമ്പോൾ ഉടൻ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും ഇൻഡിഗോ അധികൃതർ എക്‌സിൽ പങ്കിട്ട ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ വിവരങ്ങൾക്കായി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും ഇൻഡിഗോ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

അതേസമയം, ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് തമിഴ്‌നാട് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രത്യേക ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ബീച്ചുകളിലേക്കും അമ്യൂസ്‌മെൻ്റ് പാർക്കുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.

2299 ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ തുറന്നിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതിയുടെ ഇന്ന് നടത്താനിരുന്ന പരിപാടിയും റദ്ദാക്കി. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്.