'പോലീസാണ് കല്ലെറിഞ്ഞത്, ലാത്തിച്ചാർജ് നടത്തി
പ്രതിഷേധ ദൃശ്യങ്ങൾ പങ്കുവെച്ച് സി.ജെ.പി, ആരോപണം തള്ളി ഡൽഹി പൊലീസ്
Jul 20, 2026, 18:50 IST
ഡൽഹിയിൽ നടന്ന 'സൻസദ് ചലോ' പ്രതിഷേധത്തിനിടെ പൊലീസ് കല്ലെറിയുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതായി ആരോപിച്ച് സി.ജെ.പി (Cockroach Janata Party) സമൂഹമാധ്യമങ്ങളിൽ നിരവധി ദൃശ്യങ്ങൾ പങ്കുവെച്ചു. പ്രതിഷേധക്കാർക്കെതിരെ അമിതബലം പ്രയോഗിച്ചെന്നാണ് സംഘടനയുടെ ആരോപണം.
എന്നാൽ ആരോപണങ്ങൾ ഡൽഹി പൊലീസ് നിഷേധിച്ചു. പ്രതിഷേധക്കാർ തന്നെയാണ് ആദ്യം കല്ലെറിഞ്ഞതെന്നും സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ലാത്തിയും കണ്ണീർവാതകവും ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, സംഭവത്തെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ ആരോപണങ്ങൾ വിവാദമായി തുടരുകയാണ്.