കെജ്‌രിവാളിൻ്റെ അറസ്റ്റ്: ഡൽഹിയിൽ ആം ആദ്മി നടത്തിയ മാർച്ചിനിടെ സംഘർഷം, അതിഷി ഉൾപ്പെടെ രണ്ട് മന്ത്രിമാർ അറസ്റ്റിൽ

 
AK

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിലെ ഐടി ജംഗ്ഷനിൽ വൻ സംഘർഷം. ആം ആദ്മി പാർട്ടിയുടെ പ്രമുഖ വനിതാ നേതാക്കളടക്കം നൂറുകണക്കിനാളുകളാണ് റോഡിൽ പ്രതിഷേധിക്കുന്നത്.

പ്രതിഷേധത്തെ തുടർന്ന് അതിഷി മർലീന ഉൾപ്പെടെ നിരവധി നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റുചെയ്ത് സ്ഥലത്ത് നിന്ന് മാറ്റി. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ പാർട്ടി പ്രവർത്തകർ ശ്രമിച്ചിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ വിവിധ നേതാക്കൾ സമരവേദിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബത്തെ സന്ദർശിച്ച് നിയമപരമായ പിന്തുണ നൽകുന്ന കാര്യം ചർച്ച ചെയ്തു. അരവിന്ദ് കെജ്രിവാളിന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പിന്തുണയും രാഹുൽ വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.