വായ്പാ പരിധിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കേരളാ സെൻ്റർ സമ്മതിച്ചു

 
Dhanam

ന്യൂഡൽഹി ∙ കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിൻ്റെ തീരുമാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പരസ്‌പരം ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേരള-കേന്ദ്ര സർക്കാരുകൾ. ചർച്ചയ്ക്ക് തയ്യാറായതിന് ഇരു സർക്കാരുകളെയും അഭിനന്ദിച്ച സുപ്രീം കോടതി, ഈ നടപടി സഹകരണ ഫെഡറലിസത്തിൻ്റെ മകുടോദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി.

ചർച്ചയിൽ എടുത്ത തീരുമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അറിയിക്കാൻ സുപ്രീം കോടതി ഇരുകക്ഷികളോടും നിർദേശിച്ചു. ഇരു സർക്കാരുകളോടും ചർച്ച നടത്തി തർക്കം പരിഹരിക്കാൻ കഴിയില്ലേയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളം മറുപടി നൽകി.

കേരള ധനമന്ത്രിയോടും കേന്ദ്ര ധനകാര്യ സെക്രട്ടറിയോടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് ശേഷം കേന്ദ്രവും കേരളവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു.