തൊഴിൽ, ഭരണഘടന സംരക്ഷണം; 29ന്‌ ഡൽഹിയിൽ യുവജന റാലി

 
DYFi
DYFi

ന്യൂഡൽഹി: തൊഴിൽ ഉറപ്പാക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി 29ന്‌ ഡൽഹിയിൽ റാലി നടത്താൻ ഇന്ത്യ കൂട്ടായ്‌മയോട്‌ യോജിക്കുന്ന 11 യുവജനസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. മാർച്ച്‌ മൂന്നിന്‌ ഹരിയാനയിലും റാലി നടത്തും. തുടർന്ന്‌ രാജ്യമെമ്പാടും മേഖലാ തലത്തിൽ റാലികൾ സംഘടിപ്പിക്കും.

പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന കൂടുതൽ യുവജനസംഘടനകളെ ചേർത്ത്‌ കൂട്ടായ്‌മ വിപുലീകരിക്കാനും ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം, ജനറൽ സെക്രട്ടറി ഹിമാഗ്‌നരാജ്‌ ഭട്ടാചാര്യ, യൂത്ത്‌ കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ ബി വി ശ്രീനിവാസ്‌, എഐവൈഎഫ്‌ ദേശീയ പ്രസിഡന്റ്‌ സുഖ്‌ജീന്ദർ, ജനറൽ സെക്രട്ടറി ആർ തിരുമലൈ, നാഷണലിസ്റ്റ്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ധീരജ്‌ ശർമ എന്നിവർ സംസാരിച്ചു. ആംആദ്‌മി പാർടി, സമാജ്‌വാദി പാർടി, ആർജെഡി, മുസ്ലിംലീഗ്‌, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേഡ്‌ ബ്ലോക്ക്‌ പാർടികളുടെ യുവജനവിഭാഗങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു