ലക്ഷദ്വീപിന് വൻ നിക്ഷേപം: പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും പുതിയ തുറമുഖം

 
bud

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റിൽ ലക്ഷദ്വീപിനായി പ്രധാന പ്രഖ്യാപനങ്ങളുണ്ട്. ലക്ഷദ്വീപിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപനം. മോദിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപിൽ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെട്ടത്.

ബജറ്റ് പ്രഖ്യാപനം ദ്വീപിൻ്റെ വിനോദസഞ്ചാര രംഗം കൂടുതൽ ഉയർത്തും. ദ്വീപിൽ പുതിയ തുറമുഖം നിർമിക്കുമെന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം. അവരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.

ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾക്ക് വഴിയൊരുക്കുന്നതും കൊച്ചിക്ക് വലിയ നേട്ടമാകും. ലക്ഷദ്വീപിലേക്കുള്ള ഗേറ്റ്‌വേ എന്ന നിലയിൽ കൊച്ചിക്കും പദ്ധതികളുടെ പ്രയോജനം ലഭിക്കും. ദ്വീപിലേക്കുള്ള വിമാന, ബോട്ട് യാത്രകൾക്കായി അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ വരവ് കൊച്ചിയുടെയും പരിസര പ്രദേശങ്ങളുടെയും വിനോദസഞ്ചാര, യാത്രാ മേഖലകൾക്ക് ഉത്തേജനം നൽകും.

പ്രധാനമന്ത്രിയുടെ സന്ദർശനവും മാലിദ്വീപിനെതിരായ വിമർശനവുമാണ് ലക്ഷദ്വീപ് കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് ടാറ്റ ഉൾപ്പെടെയുള്ള ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മുൻനിര കമ്പനികൾ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു.

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അന്വേഷണങ്ങൾ വർദ്ധിച്ചു. ഇതോടെ കേന്ദ്രസർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം മേഖല. ബജറ്റ് പ്രഖ്യാപനം അവർക്ക് കൂടുതൽ ഊർജം പകരും.

രാജ്യാന്തര വിനോദസഞ്ചാരികൾ ഉൾപ്പെടെ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള കവാടമാണ് കൊച്ചി. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയാണ്. ക്രൂയിസ് കപ്പലുകളുടെ കേന്ദ്രമാണ് കൊച്ചി തുറമുഖം. അഗത്തി, ബംഗാരം ദ്വീപുകളിലാണ് വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിമാനത്താവളം മിനിക്കോയ് ദ്വീപിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

നിലവിൽ കൊച്ചിയിൽ നിന്നാണ് ഇന്ത്യൻ എയർലൈൻസ് സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് കവരത്തിയിലെത്താം. ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റർ സൗകര്യമുണ്ട്.