എക്സൈസ് തീരുവ കുത്തനെ വർദ്ധിപ്പിച്ചതിനെ തുടർന്ന് മാഹിയിൽ മദ്യവില കൂടുതൽ ഉയരും

 
liquor
liquor

മയ്യഴി: എക്സൈസ് തീരുവ കുത്തനെ വർദ്ധിപ്പിച്ചതിനെ തുടർന്ന് മാഹിയിൽ മദ്യവില വർദ്ധിച്ചു. വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചു. സർക്കാർ നേരത്തെ വിലയിൽ 50% വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 50% വില വർദ്ധനവ് മദ്യ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യാപാരികളുടെ അസോസിയേഷൻ പ്രതിഷേധിച്ചു. ഇതോടെ വർദ്ധനവ് 10 മുതൽ 20 ശതമാനമായി കുറച്ചു.

അതേസമയം, കഴിഞ്ഞ ബുധനാഴ്ച മുതൽ മദ്യശാല ഉടമകൾ വാങ്ങിയ മദ്യത്തിന് മാത്രമേ പുതിയ വില ബാധകമാകൂ. പുതുച്ചേരി ലീഗൽ മെട്രോളജി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മദ്യശാല ഉടമകളിൽ നിന്ന് പിഴ ഈടാക്കും.