മോദി ബിരുദം പരസ്യമാക്കൂ; യുഎസ് പഠനരേഖകൾ പുറത്തുവിടാൻ തയ്യാറെന്ന് സിജെപി സ്ഥാപകൻ ദിപ്കെ
വിദേശത്ത് പഠിച്ചതുമായി ബന്ധപ്പെട്ട ധനസ്രോതസുകളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ തന്റെ സ്കോളർഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും രേഖകൾ പരസ്യമാക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ വിദ്യാഭ്യാസ ബിരുദവുമായി ബന്ധപ്പെട്ട രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
താൻ അമേരിക്കയിൽ പഠനം പൂർത്തിയാക്കിയത് ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ലഭിച്ച സ്കോളർഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും സഹായത്തോടെയാണെന്ന് ദിപ്കെ വ്യക്തമാക്കി. ഇതുസംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ദിപ്കെയുടെ വിദേശപഠന ചെലവിനെക്കുറിച്ച് ഉയർന്ന ചർച്ചകൾക്കിടെയാണ് ഈ പ്രതികരണം. രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകളിലും പൊതുജീവിതത്തിലെ സുതാര്യതയിലും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.