ചെന്നൈയിൽ കൊല്ലപ്പെട്ട മലയാളി ദമ്പതികൾക്ക് 100 പവൻ നഷ്ടമായി
                                             Apr 29, 2024, 10:46 IST
                                            
                                        
                                    
                                        
                                    
                                        
                                    ചെന്നൈ: കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മോഷണശ്രമത്തിനിടെ മുതപുതുപേട്ടയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സിദ്ധ ഡോക്ടർ ശിവൻ നായരും ഭാര്യ പ്രസന്നകുമാറുമാണ് മരിച്ചത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം നഷ്ടപ്പെട്ടു.
മുതപുതുപേട്ടയിലെ ഗാന്ധിനഗറിൽ ശിവൻ നായർ വീടിനോട് ചേർന്ന് ഒരു ക്ലിനിക്ക് നടത്തുന്നു. രോഗിയാണെന്ന വ്യാജേന വീട്ടിൽ കയറിയ പ്രതികൾ കൃത്യം നടത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നിരുന്നു. ദമ്ബതികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസന്നകുമാരി അധ്യാപികയായിരുന്നു.