ഗുരുഗ്രാമിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിവാഹമോചന തർക്കത്തിനിടെ സംഭവം, അന്വേഷണം

 
National

ഹരിയാനയിലെ ഗുരുഗ്രാമിൽ 36-കാരനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായ ഇയാൾ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. 

സംഭവസമയത്ത് വീട്ടിൽ ദമ്പതികളും ഏഴ് വയസുകാരനായ മകനുമാണ് ഉണ്ടായിരുന്നത്. പിതാവിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട കുട്ടി മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ഭാര്യ സഹായത്തിനായി നിലവിളിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 

മരിച്ചയാളുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് തെളിവുകളും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.