മെറ്റ തന്റെ അക്കൗണ്ട് ഇന്ത്യയിൽ നിയന്ത്രിച്ചെന്ന് കെജ്‌രിവാൾ

പ്രധാനമന്ത്രിക്ക് വഴങ്ങരുതെന്ന് വിമർശനം
 
Aravind

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മെറ്റ ഇന്ത്യയിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ആരോപിച്ചു. യാതൊരു വിശദീകരണവും നൽകാതെയാണ് അക്കൗണ്ടിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതെന്നും, ഇക്കാര്യത്തിൽ മെറ്റയുടെ ഇന്ത്യാ ഓഫീസിനെ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

"ഞങ്ങളുടെ പ്രധാനമന്ത്രിക്ക് മുന്നിൽ വഴങ്ങരുത്" എന്ന പരാമർശത്തോടെയാണ് കെജ്‌രിവാൾ മെറ്റയെ വിമർശിച്ചത്. അക്കൗണ്ട് നിയന്ത്രിച്ചതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഈ ആരോപണങ്ങളോട് മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.