മിഗ്-29 യുദ്ധവിമാനം ആഗ്രയ്ക്ക് സമീപം തകർന്നുവീണു
ന്യൂഡൽഹി: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തിങ്കളാഴ്ച ആഗ്രയിൽ തകർന്നുവീണു. ആഗ്രയ്ക്കടുത്തുള്ള കഗറോൾ ഗ്രാമത്തിലെ വയലിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് ജെറ്റിന് തീപിടിച്ചു. എന്നാൽ അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബിലെ ആദംപൂരിൽ നിന്ന് ആഗ്രയിലേക്കുള്ള മിഗ്-29 യുദ്ധവിമാനത്തിൻ്റെ പതിവ് പരിശീലനമായിരുന്നു അത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. രണ്ട് മാസത്തിനിടെ അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ മിഗ്-29 യുദ്ധവിമാനമാണിത്.
സെപ്റ്റംബറിൽ രാജസ്ഥാനിൽ ഒരു മിഗ്-29 വിമാനം സാങ്കേതിക തകരാർ മൂലം തകർന്നു വീണിരുന്നു. ബമർ സെക്ടറിൽ പരിശീലനത്തിനിടെയാണ് വിമാനം തകർന്നുവീണത്.