ട്രക്ക് വാനിലേക്ക് ഇടിച്ചുകയറി ഒമ്പത് പേർ മരിച്ചു

 
Accident
Accident

ജയ്പൂർ: അമിതവേഗതയിലെത്തിയ ട്രക്കും ഇവർ സഞ്ചരിച്ചിരുന്ന വാനുമായി കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു. മധ്യപ്രദേശിലെ ഖിൽചിപുരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. വാനിലുണ്ടായിരുന്ന ഒരാൾ മാത്രം രക്ഷപ്പെട്ടു.

രാജസ്ഥാനിലെ ജലവാറിൽ ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പേർ സംഭവസ്ഥലത്തും ആറ് പേർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു വരികയാണ്