കോഴിക്കോട് നിന്ന് മുംബൈയിലേക്ക് ഒരു വിമാനം കൂടി, പുതിയ എയർലൈൻ സർവീസ് ആരംഭിക്കുന്നു
മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കേരളത്തിൽ കാലുറപ്പിക്കുന്നു. ആദ്യപടിയായി കോഴിക്കോട് നിന്ന് മുംബൈയിലേക്ക് ഒരു വിമാന സർവീസ് ആരംഭിക്കും. ഒക്ടോബർ മുതൽ മുംബൈയിൽ നിന്ന് കോഴിക്കോടുവരെ ദിവസേന നേരിട്ടുള്ള വിമാന സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആകാശ എയറിന്റെ 30-ാമത്തെ ലക്ഷ്യസ്ഥാനമാണ് കോഴിക്കോട്.
കേരളത്തിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് എയർലൈനിന്റെ സഹസ്ഥാപകൻ പ്രവീൺ അയ്യർ പറഞ്ഞു. ആകാശ എയർ നിലവിൽ 24 ആഭ്യന്തര നഗരങ്ങളിലേക്കും രാജ്യത്തെ ആറ് അന്താരാഷ്ട്ര നഗരങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നു. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു,
ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, ശ്രീ വിജയപുരം, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, ഗോരഖ്പൂർ, ദർഭംഗ, കോഴിക്കോട്, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ), കുവൈറ്റ് സിറ്റി (കുവൈറ്റ്), തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് നടത്തുന്നു.
ആകാസ എയർ 2022 ഓഗസ്റ്റ് 7 ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ വിമാനം മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു.