പഞ്ച്കുള സ്കൂൾ ആക്രമണക്കേസ്: പ്രതിയായ കുട്ടിക്ക് പബ്ജി ഗെയിമിനോട് താൽപര്യമുണ്ടായിരുന്നെന്ന് ആരോപണം
ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയിൽ ആറുവയസ്സുകാരിയെ സഹപാഠിയായ എട്ടുവയസ്സുകാരൻ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ അമ്മാവൻ ഫാസിൽ. ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുട്ടി പബ്ജി ഉൾപ്പെടെയുള്ള ആക്രമണസ്വഭാവമുള്ള വീഡിയോ ഗെയിമുകൾ കളിച്ചിരുന്നുവെന്നാണ് അമ്മാവന്റെ ആരോപണം. കുട്ടിയുടെ പിതാവും ഇക്കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഗെയിമുകളാണ് സംഭവത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒക്ടോബർ 28-നാണ് പഞ്ച്കുള സെക്ടർ 20-ലെ സർക്കാർ സ്കൂളിൽ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞതിനുശേഷം പെൺകുട്ടിയെ പിതാവ് മുകളിലത്തെ നിലയിലുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. അവിടെവെച്ചാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പെൺകുട്ടി ഏറെ നേരം ക്ലാസ് മുറിയിൽ തന്നെ കഴിയേണ്ടിവന്നതും സംഭവം വൈകി ശ്രദ്ധയിൽപ്പെട്ടതും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി കുടുംബം ചൂണ്ടിക്കാട്ടുന്നു.
സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നിട്ടും ആക്രമണം സമയബന്ധിതമായി കണ്ടെത്താൻ കഴിയാതിരുന്നത് കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിനുശേഷം പെൺകുട്ടിയെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനും വൈകിയതായും ആരോപണമുണ്ട്. സ്കൂളിലെ സുരക്ഷാ സംവിധാനങ്ങളും അധ്യാപകരുടെ മേൽനോട്ടവും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരെ നടപടി സ്വീകരിച്ചു. പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ സ്കൂൾ അധികൃതരുടെ അനാസ്ഥ ആരോപിച്ച് പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകളും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹരിയാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സംഭവത്തിൽ സ്വമേധയാ ഇടപെട്ടിട്ടുണ്ട്.
ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എട്ടുവയസ്സുകാരനെ മാനസിക വിലയിരുത്തലിന് വിധേയനാക്കിയശേഷം അംബാലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റം, വീഡിയോ ഗെയിമുകളുമായുള്ള ബന്ധം, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
അതേസമയം, പരിക്കേറ്റ ആറുവയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അമ്മാവൻ അറിയിച്ചു. ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിൽ വിദഗ്ധ ചികിത്സയും നിരീക്ഷണവും തുടരുകയാണ്. കുട്ടിയുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് ഹരിയാന സർക്കാർ അറിയിച്ചിട്ടുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം വീണ്ടും ഉയ