വിദേശ ചികിത്സയ്ക്ക് അനുമതി നിഷേധിച്ചു; സുപ്രീം കോടതിയെ സമീപിച്ച് അഭിഷേക് ബാനർജി

 
National

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി, വിദേശത്ത് നേത്രചികിത്സയ്ക്ക് പോകാൻ അനുമതി നിഷേധിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര ചികിത്സയ്ക്കായി വിദേശയാത്ര അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഹർജിയിലെ ആവശ്യം.

സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ അഭിഷേക് ബാനർജി തയ്യാറാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇന്ത്യയിൽ തന്നെ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കി വിദേശ ചികിത്സയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.