അടുത്ത 5 വർഷത്തിനുള്ളിൽ എല്ലാവർക്കും കൺഫേം ടിക്കറ്റ് പ്രധാനമന്ത്രി മോദി ഉറപ്പുനൽകുന്നു: റെയിൽവേ മന്ത്രി


ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ റെയിൽവേ യാത്രക്കാർക്കും കൺഫേം ചെയ്ത ടിക്കറ്റ് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. മന്ത്രി ഐഎഎൻഎസുമായി സംവദിക്കുന്നതിനിടെയാണ് പ്രസ്താവന. കഴിഞ്ഞ 10 വർഷത്തിനിടെ റെയിൽവേയിൽ അഭൂതപൂർവമായ പരിവർത്തനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ കപ്പാസിറ്റി വളരെയധികം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകുന്നു, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു യാത്രക്കാർക്കും കൺഫേം ചെയ്ത ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലെ ശക്തമായ കണ്ണിയായ റെയിൽവേ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രത്യേകിച്ച് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വളരെ വേഗത്തിൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ റെയിൽവേയുടെ പരിവർത്തനത്തെ കുറിച്ചും വൈഷ്ണവ് ഊന്നിപ്പറഞ്ഞു, 2014 മുതൽ 2024 വരെ 31,000 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു.
2004 മുതൽ 2014 വരെയുള്ള 10 വർഷങ്ങളിൽ ഏകദേശം 5,000 കിലോമീറ്റർ മാത്രമാണ് വൈദ്യുതീകരിച്ചതെങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 44,000 കിലോമീറ്റർ റെയിൽവേ വൈദ്യുതീകരണം നടന്നതായി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
2014 മുതൽ 2024 വരെ 31,000 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു. 2004 മുതൽ 2014 വരെയുള്ള 10 വർഷങ്ങളിൽ ഏകദേശം 5,000 കിലോമീറ്റർ മാത്രമാണ് വൈദ്യുതീകരിച്ചതെങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടെ 44,000 കിലോമീറ്റർ റെയിൽവേ വൈദ്യുതീകരണം നടന്നതായി വൈഷ്ണവ് പറഞ്ഞു.
2004-2014 വരെ 32,000 കോച്ചുകൾ മാത്രമാണ് നിർമ്മിച്ചത്.
കഴിഞ്ഞ 10 വർഷത്തിനിടെ 54,000 കോച്ചുകൾ നിർമ്മിച്ചു. സമർപ്പിത ചരക്ക് ഇടനാഴിക്കായി 2014ന് മുമ്പ് ഒരു കിലോമീറ്റർ പോലും കമ്മീഷൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ 2,734 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് ചരക്ക് ഇടനാഴികൾ കമ്മീഷൻ ചെയ്തതായി കേന്ദ്രമന്ത്രി പറഞ്ഞു.